SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.58 PM IST

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്‌ടർ; കാരണം 'പ്രിയദർശിനി'യോടുള്ള പ്രതിഷേധം?

READ ENGLISH VERSION
students

തൃശൂർ: വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്‌ടർ. തൃശൂർ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികൾ സ്വകാര്യ ബസിനരികെ വരിയായി കാത്തുനിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ, വെറും മൂന്ന് വിദ്യാർത്ഥികളെ മാത്രമാണ് കണ്ടക്‌ടർ ബസിനുള്ളിൽ കയറാൻ അനുവദിച്ചത്. ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളെ ബസിൽ കയറ്റില്ലെന്ന് കണ്ടക്‌ടർ തറപ്പിച്ച് പറഞ്ഞു.

ഇതിനിടെ മറ്റൊരു സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ബസിൽ കയറുന്നത് കാണാം. എന്നിട്ടും ആദ്യം കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റുന്നില്ല. കൂട്ടത്തിൽ ഒരു വിദ്യാർത്ഥി കണ്ടക്‌ടറോട് കൈകൂപ്പി അപേക്ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ബസിൽ കയറ്റില്ലെന്ന് കണ്ടക്‌ടർ തറപ്പിച്ച് പറഞ്ഞു. പിന്നീട് നിസഹായതയോടെ നിൽക്കുന്ന വിദ്യാർത്ഥികളെയാണ് വീഡിയോയിൽ കാണുന്നത്.

സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളിൽ വനിതകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി നടപ്പിലാക്കിയതിന് പിന്നാലെ വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് കാട്ടി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാകാം വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതെന്നാണ് സംശയം. എന്നാൽ, കുറച്ച് വിദ്യാർത്ഥികളെ മാത്രമാണ് കയറ്റാത്തതിന് കാരണം മുമ്പുണ്ടായിരുന്ന എന്തെങ്കിലും തർക്കമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIVATE BUS, STUDENTS, TRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA