SignIn
Kerala Kaumudi Online
Monday, 28 September 2026 2.19 AM IST

ലോക ഹരിത ഉപഭോക്തൃ ദിനാചരണം ഇന്ന്

1

തിരുവനന്തപുരം: ലോക ഹരിത ഉപഭോക്തൃ ദിനാചരണവും സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 1000 കൺസ്യൂമർ ക്ലബ്ബുകൾ രൂപീകരിക്കുന്നതിന്റെ പ്രഖ്യാപനവും ഇന്ന് രാവിലെ 10.30ന് പട്ടം ലീഗൽ മെട്രോളജി ഹാളിൽ നടത്തും. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മേയർ വി.വി. രാജേഷ് അദ്ധ്യക്ഷനാകും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡോ.കെ.ഹരികുമാർ റിപ്പോർട്ട് അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ, ഭൗമപരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വി.സുഭാഷ് ചന്ദ്രബോസ്, ഭക്ഷ്യപൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർ രേഷ്മ.സി, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി.ബിനു, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം , പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശിവദാസൻ.കെ, റേഷനിംഗ് കൺട്രോളർ മോഹനകുമാർ.സി.വി തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONSUMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA