SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

കുട്ടികൾ കുറഞ്ഞു: 108 സ്കൂൾ പാചക തൊഴിലാളികൾക്ക് തൊഴിലില്ലാതായി

a

കോഴിക്കോട്:കുട്ടികൾ കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് 108 സ്കൂൾ പാചകത്തൊഴിലാളികൾക്ക് തൊഴിലില്ലാതായി.500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്നതാണ് മാനദണ്ഡം.കൂടുതലുണ്ടെങ്കിൽ ഒരു തൊഴിലാളിയെക്കൂടി നിയോഗിക്കാം.കുട്ടികൾ കുറഞ്ഞതിലൂടെ ഇതിന് കഴിയാതായി.വിദ്യാർത്ഥി-തൊഴിലാളി അനുപാതം 250 ആക്കാമെന്ന് കഴിഞ്ഞ ഏപ്രിലിൽ നടന്ന ചർച്ചയിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പാക്കിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.

ഓഗസ്റ്റിൽ നടന്ന രണ്ടാംവട്ട ചർച്ചയിൽ 300 കുട്ടികൾക്ക് ഒരു തൊഴിലാളിയായി അനുപാതം പുനഃക്രമീകരിക്കാനും തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഓണറേറിയത്തിലേക്ക് ലഭിക്കേണ്ട രണ്ട് മാസത്തെ കേന്ദ്രവിഹിതവും കുടിശ്ശികയാണ്.പാചകത്തൊഴിലാളികൾക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ഓണറേറിയം നൽകാമെന്ന ഉറപ്പും പാലിക്കുന്നില്ല.വിലക്കയറ്റം പിടി മുറുക്കുമ്പോഴും ആറുവർഷം മുമ്പുളള വേതനത്തിലും മാറ്റമില്ല. പ്രതിമാസ ഓണറേറിയത്തിൽ 50 രൂപയുടെ വർദ്ധനവുണ്ടാക്കാമെന്ന തീരുമാനം നടപ്പാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

തമിഴ്നാട്ടിൽ വാരിക്കോരി

തമിഴ്‌നാട്ടിൽ പാർട്ട്ടൈം തൊഴിലാളികളെ സ്ഥിരമാക്കിയത് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സ്കൂൾ പാചകത്തൊഴിലാളികൾക്ക് നൽകുന്നുണ്ട്. പി.എഫ്,പെൻഷൻ,ഗ്രാറ്റുവിറ്റി,ഹെൽത്ത് ഇൻഷ്വറൻസ്,ഫാമിലി ബെനിഫിറ്റ് ഫണ്ട്,പൊങ്കൽ ബോണസ്,ഫെസ്റ്റിവൽ അഡ്വാൻസ്,വിന്റർ അലവൻസ്,ക്ഷാമബത്ത,സിറ്റി കോമ്പൻസേറ്ററി അലവൻസ്,മെഡിക്കൽ അലവൻസ്,പ്രസവാവധി തുടങ്ങിയവയുണ്ട്.ഈ മാതൃക കേരളത്തിലും നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.സുരക്ഷാ വസ്ത്രവും ഷൂസും കൈയുറയും മറ്റും തമിഴ്നാട്ടിലേതു പോലെ ഇവിടെയും നൽകണം.

കേരളത്തിൽ ഒരു തൊഴിലാളിക്ക് ലഭിക്കുക

പ്രതിമാസം 12,000- 13,500 രൂപ

പ്രവൃത്തി ദിനത്തിൽ 600 - 675 രൂപ

പ്രതിമാസ ശരാശരി പ്രവൃത്തിദിനം- 20

സംസ്ഥാനത്ത് തൊഴിലാളികൾ- 13,327

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA