SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

2030: മാറുന്ന തൊഴിൽ സാദ്ധ്യതകൾ

p

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്‌സുകളും തൊഴിൽ മേഖലകളും രൂപപ്പെട്ടുവരുന്നു.​ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2040 ഓടെ ഇപ്പോഴുള്ള തൊഴിലുകളിൽ 40 ശതമാനത്തോളം ഇല്ലാതാകുമെന്നാണ്. പകരം പുതിയ തൊഴിൽ മേഖലകൾ ഉരുത്തിരിയും. 2030 -ഓടെ ഇന്ത്യയിലും ലോകത്തെമ്പാടുമായി വിപുലപ്പെടുന്ന 15 മേഖലകൾ ചുവടെ ചേർക്കുന്നു.

1. ഓട്ടോമേഷൻ:- എല്ലാ മേഖലകളിലും യന്ത്രവത്കരണം കൂടുതൽ പ്രവർത്തികമാകും.

2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ വിപുലപ്പെടും.

3. ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്.

4. അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ, ഇ ഭക്ഷ്യ റീട്ടെയ്ൽ, കൃത്രിമ ഇറച്ചി, വെർട്ടിക്കൽ കൃഷി.

5. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, Quantum computing, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, വിർച്ച്വൽ എഫക്ട്സ്.

6. ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്ട് കാർബൺ ക്യാപ്ചർ, സൂപ്പർസോണിക് എയർ ക്രാഫ്റ്റുകൾ, പറക്കും കാറുകൾ, ഓപ്പൺ റാൻ സാങ്കേതിക വിദ്യ.

7. പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ

8. ഹെൽത്ത് കെയർ ടെക്‌നോളജീസ്, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളജിസ്, 3 ഡി പ്രിന്റഡ് ബോൺ ഇംപ്ലാന്റുകൾ.

9. അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി , കോമിക്‌സ്.

10. സൈക്കോളജി, ഡെവലപ്‌മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് ഇക്കണോമിക്‌സ്.

11. ഗവേഷണം:- കാലാവസ്ഥാ വ്യതിയാനം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, ആരോഗ്യം, വാക്‌സിൻ നിർമ്മാണം,

12. ഇ അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി.

13. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ.

14. എജ്യുക്കേഷണൽ ടെക്‌നോളജീസ്, ടെക്‌നോളജി എനേബിൾഡ് ഓൺലൈൻ കോഴ്‌സുകൾ, വിർച്വൽ യൂണിവേഴ്‌സിറ്റികൾ

15. സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടെയ്ൻമെന്റ് സ്ട്രീമിംഗ്, മെറ്റാ വേർസ്.

......................................

ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിക്‌സിൽ ഉപരിപഠനം

ഇക്കണോമിക്‌സ് വിഷയത്തിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്കായി രാജ്യത്തെ പ്രശസ്തമായ പുണെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്‌സ് ആൻഡ് ഇക്കണോമിക്‌സിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.എസ്‌സി ഇക്കണോമിക്‌സ്, എം.എ ഇക്കണോമിക്‌സ്, ബി.എസ്‌സി ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ് എന്നീ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഇവിടെയുണ്ട്. സി.യു.ഇ.ടി യു.ജി/പി.ജി സ്‌കോറനുസരിച്ചാണ് പ്രവേശനം. ജൂൺ 15 വരെ അപേക്ഷിക്കാം.

അ​ട്ട​പ്പാ​ടി​യി​ൽ​ ​തൊ​ഴി​ൽ​മേള

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​നോ​ളെ​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ന്റെ​യും​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​മി​ഷ​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​അ​ട്ട​പ്പാ​ടി​യി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യും​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 4​വ​രെ​ ​തൊ​ഴി​ൽ​മേ​ള​ ​സം​ഘ​ടി​പ്പി​ക്കും.​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​യു​ണ്ട്.​ ​അ​ട്ട​പ്പാ​ടി​ ​ഏ​രി​യ​സ് ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കു​ന്ന​ ​തൊ​ഴി​ൽ​മേ​ള​യി​ൽ​ ​കേ​ര​ള​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മാ​യു​ള്ള​ 35​ഓ​ളം​ ​പ്ര​മു​ഖ​ ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ത്.
ബി.​ടെ​ക്,​ ​ഡി​ഗ്രി,​ ​ഡി​പ്ലോ​മ,​ ​ഐ.​ടി.​ഐ,​ ​പ്ല​സ് ​ടു​ ​തു​ട​ങ്ങി​യ​ ​വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ഉ​ള്ള​വ​ർ​ക്കും​ ​ഇ​ല്ലാ​ത്ത​വ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ 2,666​ ​ഇ​ന്റേ​ൺ​ഷി​പ്പ്,​ ​അ​പ്ര​ന്റി​സ്ഷി​പ്പ് ​അ​വ​സ​ര​ങ്ങ​ളും​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​നോ​ളെ​ജ് ​ഇ​ക്കോ​ണ​മി​ ​മി​ഷ​ന്റെ​ ​ഡി​ജി​റ്റ​ൽ​ ​പ്ലാ​റ്റ്‌​ഫോം​ ​ആ​യ​ ​ഡി.​ഡ​ബ്ല്യു.​എം.​എ​സി​ൽ​ ​തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് ​സ്‌​പോ​ട്ട് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​വി​ധാ​നം​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​ഫോ​ൺ​ 9746132649,​ 8136828455.

ഓ​ർ​മി​ക്കാ​ൻ...

1.​ ​കെ​ ​മാ​റ്റ്:​-​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് 23​-​ന്.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​c​e​e.​k​e​r​a​l​a.​g​o​v.​i​n​/​k​m​a​t2025.
2.​ ​N​E​E​T​ ​M​D​S​:​-​ ​എ​ൻ.​ബി.​ഇ.​എം.​എ​സ് ​ന​ട​ത്തു​ന്ന​ ​N​E​E​T​ ​M​D​S​ 2025​ ​ഏ​പ്രി​ൽ​ 19​ന്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​സ​മ​യം​ 18​ ​മു​ത​ൽ​ ​മാ​ർ​ച്ച് 10​ ​വ​രെ.​ ​വെ​ബ്സൈ​റ്റ്:​ ​n​a​t​b​o​a​r​d.​e​d​u.​i​n.

സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ്കോ​യ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​:​ ​ഇ​ന്ന് ​അ​വ​സാ​ന​ ​തീ​യ​തി

സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​/​ ​സ​ർ​ക്കാ​ർ​ ​എ​യ്ഡ​ഡ് ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ബി​രു​ദം,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​(​മു​സ്ലിം,​ ​ക്രി​സ്ത്യ​ൻ​ ​(​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​),​ ​സി​ഖ്,​ ​ബു​ദ്ധ,​ ​ജൈ​ന,​ ​പാ​ഴ്സി​)​ ​സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​/​ ​ഹോ​സ്റ്റ​ൽ​ ​സ്‌​റ്റൈ​പെ​ൻ​ഡി​ന് ​ഇ​ന്നു​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.
​ ​w​w​w.​m​i​n​o​r​i​t​y​w​e​l​f​a​r​e.​k​e​r​a​l​a.​g​o​v.​i​n​ലെ​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​മെ​ന്യൂ​ ​ലി​ങ്ക് ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യു​ടെ​ ​ഫീ​ൽ​ഡു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​പൂ​രി​പ്പി​ച്ച് ​നി​ർ​ദ്ദി​ഷ്ട​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത് ​പ്രി​ന്റ് ​ഔ​ട്ടും​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ളും​ ​നി​ശ്ചി​ത​ ​തീ​യ​തി​ക്കു​ള​ളി​ൽ​ ​സ്ഥാ​പ​ന​മേ​ധാ​വി​ക്ക് ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫോ​ൺ​ 0471​ 2300524,​ 04712302090,​ 04712300523

അ​സാ​പ് ​കേ​രള:
144​ ​ഇ​ന്റേ​ൺ​ഷി​പ്പ്
അ​വ​സ​ര​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​സാ​പ് ​കേ​ര​ള​യി​ലൂ​ടെ​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഗ്രാ​ജു​വേ​റ്റ് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 144​ ​അ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്.​ ​ഈ​ ​മാ​സം​ 20​ന് ​വൈ​കി​ട്ട് 5​ന് ​മു​മ്പ് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ​ ​ഫീ​സ് 500​ ​രൂ​പ.
​ലൈ​ഫ് ​മി​ഷ​ൻ​ ​ഇ​ന്റേ​ൺ​ ​ത​സ്തി​ക​യു​ടെ​ ​യോ​ഗ്യ​ത​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​നോ​ൺ​എ​ൻ​ജി​നി​യ​റി​ഗ്ബി​രു​ദം.​ ​നി​ല​വി​ൽ​ ​അ​ഞ്ച് ​ഒ​ഴി​വു​ക​ൾ..​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14567.

​എ​ൽ.​എ​സ്.​ജി​ ​ഡി​ ​(​ത​ദ്ദേ​ശ​ ​വ​കു​പ്പ്)​ ​-​ ​യോ​ഗ്യ​ത​ ​ബി.​ടെ​ക് ​സി​വി​ൽ.​ 55​ ​ഒ​ഴി​വു​ക​ൾ..​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്:​ ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14565.

​കേ​ര​ള​ ​ഇ​റി​ഗേ​ഷ​ൻ​ ​ഇ​ൻ​ഫ്രാ​സ്റ്റ്സ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​-​ ​യോ​ഗ്യ​ത​ ​ബി.​ടെ​ക്/​ ​എം.​ടെ​ക് ​സി​വി​ൽ.​ ​പ​ത്ത് ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14673.

​കേ​ര​ള​ ​ലാ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​യോ​ഗ്യ​ത​ ​ബി.​ടെ​ക് ​സി​വി​ൽ.​ 35​ ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​:​ ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14339.

​സം​സ്ഥാ​ന​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​ബോ​ർ​ഡ് ​-​ ​യോ​ഗ്യ​ത​ ​:​ ​ബി.​ടെ​ക് ​സി​വി​ൽ​ .​ ​ഏ​ഴ് ​ഒ​ഴി​വു​ക​ൾ..​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/13925.

​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​ഇ​ന്റേ​ൺ​ ​-​ ​യോ​ഗ്യ​ത​ ​ബി​രു​ദം,,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദം,​ ​ഐ​ടി​/​ ​കം​പ്യു​ട്ട​ർ​ ​സ​യ​ൻ​സ് ​/​ ​കം​പ്യു​ട്ട​ർ​ ​എ​ൻ​ജി​നി​യ​റി​ങ്/​ ​ഇ​ല​ക്ട്രോ​ണി​ക്സ്/​ ​കം​മ്പ്യൂ​ട്ട​ർ​ ​അ​പ്ലി​ക്കേ​ഷ​ൻ​ .​ ​ര​ണ്ട് ​ഒ​ഴി​വു​ക​ൾ.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​:​ ​h​t​t​p​s​:​/​/​c​o​n​n​e​c​t.​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​e​v​e​n​t​s​/14746.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURSES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA