
തിരുവനന്തപുരം: മുൻ മന്ത്രി വി.ശിവൻകുട്ടിയും ഇടത് നേതാക്കളും പ്രതികളായ നിയമസഭാ കൈയാങ്കളി കേസിൽ സാക്ഷി വിസ്താരം നവംബർ മൂന്നിന് ആരംഭിക്കും. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്.
നിയമസഭാ മുൻ സെക്രട്ടറി ശാർങ്ധഗരനെയും അതിക്രമങ്ങൾ റെക്കാർഡ് ചെയ്ത ഡി.വി.ആറിന്റെ ചുമതലയുണ്ടായിരുന്ന എൻജിനിയർമാരെയും നവംബർ മൂന്നിന് വിസ്തരിക്കും. 2019ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നീണ്ടുപോയി. മന്ത്രിയായിരുന്ന വി.ശിവൻകുട്ടി വിചാരണ നേരിടുന്നതൊഴിവാക്കാൻ പല കാരണങ്ങൾ പറഞ്ഞ് നീട്ടുകയായിരുന്നു. കേസ് പിൻവലിക്കാൻ സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. 2015ൽ പ്രതിപക്ഷത്തെ നേതാക്കളായിരുന്ന വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13-ന് അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്തുന്നതിനിടെയാണ് സഭയിൽ അക്രമമുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |