SignIn
Kerala Kaumudi Online
Wednesday, 19 August 2026 2.59 AM IST

ഓണം വാരാഘോഷം 24 മുതൽ,​ ഉപരാഷ്ട്രപതി വിശിഷ്ടാതിഥി 

cp-radhakrishnan

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്.സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിപുലമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 24ന് നിശാഗന്ധിയിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും.ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും.ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം 5.30ന് ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും.വിനോദ സഞ്ചാരികൾ കൂടി പങ്കാളികളാകുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

English Summary

Vice President C. P. Radhakrishnan will be the chief guest at the closing ceremony of Kerala’s Onam Week Celebrations, Tourism Minister P. C. Vishnunath said. The state-level Onam Tourism Week will be held from August 24 to 30 across 35 venues in the district, featuring a wide range of programmes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP RADHAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA