
മധുര: പാർട്ടിയിൽ പ്രായപരിധി കർശനമായി നടപ്പാക്കണമെന്ന് ബംഗാൾ ഘടകം, സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. പൊളിറ്റ് ബ്യൂറോ നിശ്ചയിച്ച വ്യവസ്ഥ പി.ബി തന്നെ ലംഘിക്കുന്നതിനെയും വിമർശിച്ചു. ആർക്കും ഇളവ് നൽകരുതെന്നും ബംഗാൾ പ്രതിനിധികൾ പറഞ്ഞു. എന്നാൽ പ്രായപരിധി നിർബന്ധമാക്കിയത് പാർട്ടിക്ക് ജില്ലാ തലത്തിലടക്കം തിരിച്ചടി ഉണ്ടാക്കിയെന്ന വിമർശനമാണ് തമിഴ്നാട് ഘടകം ഉന്നയിച്ചത്. റിപ്പോർട്ടിന്മേൽ കേരള ഘടകം കടുത്ത വിമർശനം ഉയർത്തിയില്ല.
സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള വളർച്ച പാർട്ടി പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന് പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ അടക്കം സാങ്കേതിക സംവിധാനങ്ങൾ സ്വീകരിക്കുന്നത് ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലടക്കം
കൊഴിഞ്ഞുപോക്ക്
താഴെത്തട്ടിൽ പാർട്ടിക്ക് ദൗർബല്യങ്ങൾ ഉണ്ടെന്നും പ്രതീക്ഷയ്ക്കൊത്ത് വളർച്ചയുണ്ടാക്കാനായില്ലെന്നും ചർച്ചയിൽ വിമർശനം. കേരളത്തിലടക്കം കൊഴിഞ്ഞു പോക്കുണ്ടാവുന്നുണ്ട്. പല സംസ്ഥാനങ്ങളിലും അംഗത്വം കുറയുന്നു. പുതിയ അംഗങ്ങളുടെ വരവും കൊഴിഞ്ഞുപോക്കും കൂടുതൽ കേരളത്തിലാണ്. ഭൂപ്രശ്നങ്ങൾ ഉൾപ്പെടെ ജനകീയ വിഷയങ്ങൾ ഉയർത്തിയുള്ള സമരങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കേരള ഘടകത്തിന് വേണ്ടി ചർച്ചയിൽ പങ്കെടുത്ത പി.കെ.ബിജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |