SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

നഷ്ടപ്പെട്ട വോട്ടുകൾ കണ്ടെത്താൻ സി.പി.എം അവലോകന യോഗങ്ങൾ ഇന്നുമുതൽ

p

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാനും വാർഡുതലത്തിൽ നഷ്ടമായ വോട്ടുകളുടെ കണക്കെടുക്കാനും നിർദ്ദേശിച്ച് സി.പി.എം സംസ്ഥാന നേതൃത്വം. 26 നുള്ളിൽ സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയാക്കും. 27 ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജില്ലാതല റിപ്പോർട്ടുകൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് അവലോകനത്തിന് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.

നഷ്ടമായ വാർഡുകളിൽ വോട്ട് അടിസ്ഥാനത്തിൽ വിശദ പരിശോധന നടത്തും. ചില ജില്ലകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ പരാതികളുണ്ടായിരുന്നു. വിമതർ മത്സരിച്ച വാർഡുകളിൽ നിസാര വോട്ടിന് പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. അതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന പാർട്ടിതലത്തിലെ ആരോപണവും ജില്ലാ കമ്മിറ്റികൾ പരിശോധിക്കും.

ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ്ഫ​ലം​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​ഇ​ന്ന് ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗം​ ​ചേ​രും.​ ​ഇ​ന്ന​ലെ​ ​സി.​പി.​എം,​ ​സി.​പി.​ഐ​ ​നേ​തൃ​യോ​ഗ​ങ്ങ​ൾ​ ​ചേ​ർ​ന്നി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഇ​ന്നു​ ​രാ​വി​ലെ​ 10​ന് ​മു​ന്ന​ണി​ ​യോ​ഗം​ ​ചേ​രു​ന്ന​ത്.​ ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മി​ല്ലെ​ന്നാ​ണ് ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സി.​പി.​എം​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​വി​ല​യി​രു​ത്തി​യ​ത്.​ ​എ​ന്നാ​ൽ,​ ​അ​തു​ണ്ടാ​യെ​ന്ന​ ​വി​ല​യി​രു​ത്ത​ലാ​ണ് ​സി.​പി.​ഐ​യു​ടെ​ത്.​ ​ത​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ഇ​ന്നു​കൂ​ടു​ന്ന​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ​സി.​പി.​ഐ​ ​തീ​രു​മാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA