SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

ഒടുവിൽ സമ്മതിച്ചു: ഭരണ വിരുദ്ധ വികാരമുണ്ടായെന്ന് സി.പി.എം 

READ ENGLISH VERSION
a

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ഭരണവിരുദ്ധ വികാരവും കാരണമായിട്ടുണ്ടെന്ന് സി.പി.എം.സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായി.സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സ്വയം വിമർശനം.

തിരുത്തൽ പ്രക്രിയയുടെ ഭാഗമായി പ്ലീനം വിളിക്കുന്നതിൽ ഇന്ന് തീരുമാനമെടുക്കും. സർക്കാരിന്റെ ചില ഭരണപരാമയ നടപടികളോട് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നു. നികുതി വർധന ഉൾപ്പെടെ ജനങ്ങളിൽ ഭരണ വിരുദ്ധ വികാരണത്തിന് ഇടയാക്കി. പത്ത് വർഷത്തെ ഭരണം സംഘടനാ പ്രവർത്തനത്തിലെ മുരടിപ്പിന് കാരണമായി. പരാജയത്തിനിടയാക്കിയ സംഘടനാ വീഴ്ചയുടെ പ്രധാന കാരണം ഇതാണ്. പല ജനവിഭാഗങ്ങളും പാർട്ടിയിൽ നിന്നും അകന്നു. ഒറ്റപ്പെട്ട നിലയിലുള്ള തിരുത്തൽ കൊണ്ട് ഫലമുണ്ടാകില്ല. എല്ലാ തരത്തിലും തിരുത്തൽ വേണം. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദികൾ ഏതെങ്കിലും വ്യക്തികളല്ല. പരാജയത്തിൽ കൂട്ടായ ഉത്തരവാദിത്തമാണുള്ളതെന്നും സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പരാജയത്തിൽ കൂട്ടുത്തരവാദിത്തമാണുള്ളത്. വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്തണം. തിരുത്താൻ തയ്യാറാകാത്തവരെ തിരുത്തിക്കണമെന്നും റിപ്പോ‌ർട്ടിൽ പരാമർശമുണ്ട്. ന്യൂനപക്ഷങ്ങളിൽ നിന്നും ഇത്തവണ സഹായം ലഭിച്ചില്ല. ഭൂരിപക്ഷ വോട്ടുകളും പ്രതീക്ഷിച്ച പോലെ ലഭിച്ചില്ല. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ച ഗൗരവത്തോടെ കാണണം. ആറിടത്ത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇത് അപകടകരമാണ്. തെറ്റായ പ്രവണതകൾ ഉണ്ടായെന്നും ജനങ്ങൾ ഭരണമാറ്റം ആഗ്രഹിച്ചെന്നും റിപ്പോർട്ട് പറയുന്നു.

തളിപ്പറമ്പിലെ സ്ഥാനാർത്ഥിയത്തിൽ പിഴച്ചത് സംസ്ഥാന വ്യാപകമായി പ്രതിഫലിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ ജാഗ്രത വേണമായിരുന്നു. പ്രായോഗിക തിരുത്തൽ നടപടികൾ ഉടൻ വേണ്ടെന്നും സാവകാശം വേണമെന്നും റിപ്പോർട്ട് പറയുന്നു. മൂന്നു മാസത്തെ സാവകാശം വേണനമെന്നാണ് റിപ്പോർട്ടിലുള്ളത്. കീഴ് ഘടകങ്ങളിൽ ഒരു തവണ കൂടി വിശദമായ ചർച്ച നടത്തണം,. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം ചർച്ച. ഇതിനുശേഷം തിരുത്തൽ നടപടിയിലേക്ക് കടക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രതിപക്ഷ നേതാവിനെ കൂട്ടായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായി തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ന് നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും തെറ്റ് തിരുത്തൽ നടപടികൾ തീരുമാനിക്കുക. പരാജയത്തിന്റെ കാരണങ്ങൾ, സംഘടനാ സംവിധാനത്തിലെ വീഴ്ച, പാർട്ടി പ്രവർത്തന രീതിയിൽ വരത്തേണ്ട മാറ്റം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ ചർച്ച. രണ്ടു ദിവസത്തെ യോഗം ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA