SignIn
Kerala Kaumudi Online
Monday, 20 July 2026 7.45 PM IST

പൊതിച്ചോർ എതിർക്കുന്നത് മനുഷ്യത്വവിരുദ്ധം: സി.പി.എം 

cpm-central-committe

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരു നേരത്തെ ആഹാരം പൊതിഞ്ഞു നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ക്രൂരവും അപലപനീയവുമാണ്. ആഹാരം പാകം ചെയ്യുന്നവരോ, അത് ശേഖരിക്കുന്നവരോ, അത് കഴിക്കുന്നവരോ അവരവരുടെ രാഷ്ട്രീയം അറിയുകയോ, പറയുകയോ ചെയ്യുന്നില്ല. ഒരു ദിവസം നാൽപ്പതിനായിരത്തോളം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ വിതരണം ചെയ്യുന്നത്. 2017 ജനുവരി ഒന്നു മുതൽ തുടങ്ങിയ ഈ പ്രവർത്തനം, 9 വർഷം പിന്നിടുമ്പോൾ 61 ആശുപത്രികളിലെ രോഗികളും, കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ നെടുവീർപ്പിന് സ്വാന്തനമേകുകയാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA