SignIn
Kerala Kaumudi Online
Monday, 20 July 2026 8.11 PM IST

സോനം വാങ് ചുക്കിൻ്റെ അറസ്റ്റിൽ പ്രതിഷേധം

1

തിരുവനന്തപുരം: സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിനെ നിരാഹാര പന്തലിൽ നിന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അപലപിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗർവ്വുമാണ് ഇത് കാണിക്കുന്നത്.ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ വിദ്യാർത്ഥി സമരത്തെ വേട്ടയാടുന്നത്. കേന്ദ്ര സർക്കാരിന്റെ എതിർപ്പുകളെ തള്ളി വിദ്യാർത്ഥികൾ നിരാഹാര സമരം തുടരുകയാണ്. ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമർത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA