
തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ള ക്രിമിനലുകൾ നടത്തിയ അക്രമങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലും ഉത്കണ്ഠയിലുമാണ്. ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള സർവ്വകലാശാലയിൽ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിനിയെ സ്ഥാപനത്തിലെ ഇലക്ട്രീഷ്യൻ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഉയർന്ന ആക്ഷേപം. വിദ്യാർത്ഥികൾക്ക് ഭയരഹിതമായി തുടർപഠനത്തിനുള്ള സൗകര്യം ഒരുക്കാനും ക്രിമിനലുകളുടെ പേരിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഇടപെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |