
കൽപ്പറ്റ: രണ്ട് ദിവസത്തെ സി.പി.എം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി യോഗം പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി വി ബേബി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ട് അവതരിപ്പിച്ച റിപ്പോർട്ടിൽ ചർച്ച ആരംഭിച്ചു.
കേരളത്തെ വരുതിയിലാക്കാനുള്ള ആർ.എസ്.എസിന്റെ ഇടക്കാല ഉപകരണമാണ് യു.ഡി.എഫ് ഭരണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ഇടതുപക്ഷം നടപ്പാക്കിയ ബദൽ നയങ്ങളെല്ലാം അട്ടിമറിച്ചു. കേന്ദ്ര നയങ്ങൾ അതേപടി നടപ്പാക്കുകയാണ്. എല്ലാവിധ വർഗീയതയെയും കൂട്ടി യോജിപ്പിച്ചായിരുന്നു യു.ഡി.എഫ് വിജയം. വന്ദേമാതരം പൂർണമായി പഠിക്കാൻ ലീഗുകാർ പ്രത്യേക കോഴ്സ് നടത്തുകയാണ്. മന്ത്രിസഭായോഗം ഇപ്പോൾ ആകാശത്തു വച്ച് ചേരാം. എല്ലാ മന്ത്രിമാരും പറക്കുകയാണ്. ഓരോരുത്തർക്കും സ്‌പോൺസർമാരുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |