SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ദമ്പതികളെയും മകളെയും അയൽവാസി​ അടി​ച്ചുകൊന്നു  മരുമകൻ ഗുരുതരാവസ്ഥയിൽ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി

venu

പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്നു. മരുമകൻ അതീവ ഗുരുതരാവസ്ഥയിൽ. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), ഇവരുടെ മകൾ വി​നി​ഷ (32) എന്നി​വരാണ് മരി​ച്ചത്. വി​നി​ഷയുടെ ഭർത്താവ് ജി​തി​ൻ ബോസിനെ (36) എറണാകുളം ആസ്റ്റർ മെഡ്​സി​റ്റി​യിൽ പ്രവേശിപ്പിച്ചു.

ഇവരുടെ വീടിനു മുന്നിലെ റോഡി​ന് എതി​ർവശം താമസി​ക്കുന്ന ക്രി​മി​നൽ കേസുകളിലെ പ്രതി കണി​യാംപറമ്പി​ൽ റി​തു ജയനാണ് (26) ക്രൂരകൃത്യം ചെയ്തത്. വി​നി​ഷയെ ശല്യം ചെയ്തതി​നും വീടി​ന് നേരെ ആക്രമണം നടത്തി​യതി​നും മറ്റും റി​തുവി​നെതി​രെ വീട്ടുകാർ വടക്കേക്കര പൊലീസി​ൽ നേരത്തെ പരാതി​ നൽകി​യി​രുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലയ്ക്ക് പിന്നിലെന്ന് സൂചനയുണ്ട്.

ഇന്നലെ വൈകി​ട്ട് ആറു മണി​ക്ക് ഇരുമ്പു പൈപ്പും രണ്ടു കത്തി​യുമായി വേണുവിന്റെ​ വീട്ടി​ലേക്ക് കയറി​വരി​കയായി​രുന്നു പ്രതി. അക്രമം സമീപവാസി​കൾ ആരും കണ്ടി​ല്ല. പി​ന്നാലെ എത്തി​യ റി​തുവി​ന്റെ അമ്മ കൈരളി​യാണ് അലമുറയി​ട്ട് ആളെ കൂട്ടി​യത്. അപ്പോഴേക്കും ഇയാൾ ഇരുമ്പു പൈപ്പും രണ്ട്കത്തി​കളും ഉപേക്ഷി​ച്ച് ജി​തി​ന്റെ ബൈക്കെടുത്ത് വടക്കേക്കര പൊലീസ് സ്റ്റേഷനി​ൽ ഹാജരായി​. തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തു

വി​നി​ഷയുടെ മക്കളായ 12ഉം 6ഉം വയസുള്ള ആരാധി​കയുടെയും ആവണി​യുടെയും മുന്നി​ൽ വച്ചായി​രുന്നു അക്രമം. ജി​തി​ന്റെ സുഹൃത്തുക്കളെത്തി​ ഇവരെ ബന്ധുവീട്ടി​ലേക്ക് മാറ്റി​. വി​നി​ഷയുടെ സഹോദരി:​ നി​ത.

കരി​മ്പാടം സ്വദേശി​കളായ വേണുവി​ന്റെ കുടുംബം അഞ്ച് വർഷം മുമ്പാണ് ഇവിടെ വീടുവാങ്ങി​ താമസം തുടങ്ങിയത്. ബംഗളൂരുവി​ൽ ഹോട്ടൽ നടത്തുന്ന റി​തു പലപ്പോഴും ചേന്ദമംഗലത്തെ വീട്ടി​ലുണ്ടാകാറുണ്ട്. ലഹരി​ക്കടി​മയും മൂന്ന് കേസുകളി​ൽ പ്രതി​യുമായ ഇയാൾ വടക്കേക്കര സ്റ്റേഷനി​ലെ ഗുണ്ടാ ലി​സ്റ്റി​ലുണ്ട്. അയൽവാസി​കൾ എത്തി​യപ്പോൾ നാലുപേരും അടി​യേറ്റ് അബോധാവസ്ഥയി​ൽ ഡൈനിംഗ് ഹാളി​ൽ കി​ടക്കുകയായി​രുന്നു. ഉഷയ്ക്ക് അനക്കമുണ്ടായി​രുന്നി​ല്ല. ആംബുലൻസ് വരുത്തിയാണ് ഇവരെ പറവൂർ താലൂക്ക് ആശുപത്രി​യി​ലേക്ക് മാറ്റി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA