
കോഴിക്കോട്: വെള്ളയിൽ ബിജി റോഡിന് സമീപം അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്ക് നേരെ യുവാവ് വെടിയുതിർത്തു. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് ചെട്ടിത്തോപ്പ് പറമ്പ് സ്വദേശി പുഷ്പലതയ്ക്ക് (59) നേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഷിംജിത്ത് ഇയാളുടെ വീടിന് മുൻവശത്തായും പുഷ്പലതയുടെ സ്ഥലത്തിനോട് ചേർന്നും കുതിരലായം കെട്ടി കുതിരകളെ വളർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മറ്റ് അയൽവാസികളുമായും തർക്കങ്ങളിൽ ഏർപ്പെടാറുണ്ടെന്ന് പരാതിയുണ്ട്. വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിംജിത്തിനെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് എയർപിസ്റ്റൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |