SignIn
Kerala Kaumudi Online
Monday, 28 September 2026 3.17 AM IST

അടുത്ത ജൂണിൽ വൈദ്യുതി ലഭ്യമാകും വിധം കരാർ, 500 മെഗാവാട്ടിന്റെ ദീർഘകാലകരാറിന് കെ.എസ്.ഇ.ബി

aa

തിരുവനന്തപുരം:വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിൻറെ ഭാഗമായി 500 മെഗാവാട്ട് 25 വർഷത്തേക്ക് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ച് കെ.എസ്.ഇ.ബി.

ശക്തി ബി-4 പദ്ധതിയുടെ കേന്ദ്ര കൽക്കരിമന്ത്രാലയം കേരളത്തിന് അനുവദിച്ച കൽക്കരി (കോൽ ലിങ്കേജ്) ഉപയോഗിച്ചാണ് വൈദ്യുതി വാങ്ങുക. രാജ്യത്തെ നിലവിലുള്ളതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ കൽക്കരി നിലയങ്ങളിൽ നിന്നാവും വൈദ്യുതി വാങ്ങൽ. അടുത്തവർഷം ജൂണിൽ വൈദ്യുതി ലഭ്യമായി തുടങ്ങും വിധമാകും കരാർ. താരതമ്യേന കുറഞ്ഞവിലയ്ക്കാവും വൈദ്യുതി കിട്ടുക. 2031-32 ഓടെ 80 ജിഗാവാട്ട് വൈദ്യുതി കൽക്കരിയിൽനിന്ന് ഉത്പാദിപ്പിക്കുന്നതിനാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയം ലക്ഷ്യമിടുന്നത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി തയ്യാറാക്കിയ റിസോഴ്‌സ് അഡെക്വസി പ്ലാൻ അനുസരിച്ച് കേരളത്തിന് 2031-32 ഓടെ 1473 മെഗാവാട്ടിന്റെ കൽക്കരി അധിഷ്ഠിത വൈദ്യുതി അധികം ആവശ്യമായിവരും. നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമാണ്. ഈ സാഹചര്യത്തിൽ കേരളം 1073 മെഗാവാട്ട് അധിക താപവൈദ്യുത ശേഷി നേടേണ്ടതുണ്ട്.
ശക്തി ബി-4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോൾ ലിങ്കേജ് അനുവദിക്കാവുന്നതാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി ഏജൻസിയുടേയും നീതി ആയോഗിൻറേയും ശുപാർശയുണ്ടായിരുന്നു.ഈ സാഹചര്യങ്ങൾകൂടി പരിഗണിച്ചാണ് കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CURRENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA