SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 PM IST

വിദേശവനിതയെ ആക്രമിച്ചു ; 'നല്ലനടപ്പുകാരി' ഷെറിനെതിരെ കേസ്

d

കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിൻ സഹതടവുകാരിയായ വിദേശ വനിതയെ ആക്രമിച്ചതിന് കേസെടുത്തു. ഷെറിന് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതിനു പിന്നാലെയാണിത്. നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം. ജയിൽമോചനത്തിനായുള്ള ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണിത്. ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരി ഷബ്നയും ചേർന്ന് കുടിവെള്ളമെടുക്കാൻ പോയ വിദേശ വനിത കാനേ സിംപോ ജൂലിയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കണ്ണൂർ ടൗൺ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. മുമ്പും ഷെറിൻ സഹതടവുകാരുമായി പ്രശ്നങ്ങളിലേർപ്പെട്ടിരുന്നു. പൂജപ്പുര ജയിലിൽ കഴിയവേ പരാതിയെത്തുടർന്ന് ആദ്യം വിയ്യൂരിലേക്കാണ് മാറ്റിയത്. ജോലി ചെയ്യാൻ മടി കാണിച്ചതിനു ജയിൽ ജീവനക്കാരുമായി പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA