
കേളകം: ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയായി കെ.വി. അജിയെ നിയമിച്ചു. കണ്ണൂർ കേളകം സ്വദേശിയായ അജി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ ചുമതല വഹിച്ചുവരികയാണ്. 26ന് ചേർത്തല ട്രാവൻകൂർ പാലസിൽ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിലിൽ ആണ് തീരുമാനം കൈക്കൊണ്ടത്. എസ്.എൻ.ഡി.പി യോഗം ഇരിട്ടി യൂണിയൻ പ്രസിഡന്റുകൂടിയാണ് അജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |