
മണ്ണുത്തി (തൃശൂർ): മുല്ലക്കരയിൽ അജ്ഞാതർ വീട്ടുടമയെ കെട്ടിയിട്ട് 45 പവൻ സ്വർണവും 50,000 രൂപയും കവർന്നു. ഇന്നലെ പുലർച്ചെ മുല്ലക്കര ഡോൺ ബോസ്‌കോ സ്‌കൂളിന് എതിർവശത്തെ ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് മോഷണം നടന്നത്. ബംഗാളികളായ മൂന്നുപേരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് വീട്ടുടമ വ്യക്തമാക്കി.
മോഷ്ടാക്കൾ വീടിന് പിന്നിലെ ഗ്രിൽ തകർത്ത് അകത്തുകടന്നെന്നാണ് നിഗമനം. വാതിൽ പൂട്ടിയിരുന്നില്ല. സംഭവസമയം സോമശേഖരൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യ താണിക്കുടത്തെ മകളുടെ വീട്ടിലും മരുമകൾ സ്വന്തം വീട്ടിലുമായിരുന്നു. മകൻ വിദേശത്താണ്. അലമാരയിലെ സ്വർണവും സോമശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണവും സംഘം കവർന്നു.
മോഷ്ടാക്കളെ കണ്ട് നിലവിളിച്ച സോമശേഖരന്റെ മുഖത്ത് അമർത്തുകയും ഇടിക്കുകയും ചെയ്തു. തുടർന്ന് വായിൽ തുണി തിരുകിയശേഷം കൈ പിന്നിലേക്ക് കെട്ടി. കഴുത്തിലെ രണ്ടു പവന്റെ മാലയും നാലുഗ്രാമിന്റെ മോതിരവും അഴിച്ചെടുത്തു. മോതിരം വലിച്ചെടുക്കുന്നതിനിടെ കൈയ്ക്കും പരിക്കേറ്രു.
ഭാര്യയുടെ 15 പവനും മരുമകളുടെ 25 പവനും നഷ്ടപ്പെട്ടു. മണ്ണുത്തി എസ്.എച്ച്.ഒ സി.വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |