
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായകൻ ജി.വേണുഗോപാലിന്റെ മാതാവ് തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്ന സരോജിനി ഗോപിനാഥ്(സരോജിനിയമ്മ) അന്തരിച്ചു.സംസ്കാര ഇന്ന് ഉച്ചയ്ക്ക് 1ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.പ്രശസ്ത കർണാടക സംഗീതജ്ഞരായ പറവൂർ സഹോദരിമാർ—രാധാമണി, ശാരദാമണി എന്നിവരുടെ സഹോദരിയാണ്.സംഗീത ലോകത്തും സാംസ്കാരിക രംഗത്തു നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.ഭർത്താവ്: പരേതനായ ആർ.ഗോപിനാഥൻ നായർ. രാധിക അജിത് മകളാണ്. മരുമക്കൾ: രശ്മി വേണുഗോപാൽ,അജിത് കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |