SignIn
Kerala Kaumudi Online
Monday, 28 September 2026 2.19 AM IST

ദൈവദശകം ഇനി മൗറീഷ്യൻ ക്രിയോളിലും

daiva

മൗറീഷ്യസ് മുൻ പ്രസിഡന്റ് പൃഥ്വിരാജ്‌ സിംഗ് രൂപൂണിന് പതിപ്പ് കൈമാറി


തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം മൗറീഷ്യൻ ജനതയിലേക്കും. ഗുരുദേവന്റെ വിശ്വ പ്രാർത്ഥനയായ ദൈവദശകത്തിന്റെ മൗറീഷ്യൻ ക്രിയോൾ ഭാഷാ പതിപ്പ് മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് പൃഥ്വിരാജ്‌ സിംഗ് രൂപൂണിന് കൈമാറി.
ദി ഗ്ലോബൽ പെർസ്‌പെക്ടീവ് സംഘടിപ്പിച്ച ഇന്ത്യ മൗറീഷ്യസ് ബിസിനസ് കോൺക്ലേവിൽ ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എം.എൽ.എയും ചേർന്നാണ് ക്രിയോൾ പതിപ്പ് സമർപ്പിച്ചത്. മൗറീഷ്യസ് മുൻ മന്ത്രിയും അംബാസഡറുമായ മൂഖേശ്വർ ചൂണി, ഇന്ത്യൻ ഹൈക്കമ്മിഷൻ കൗൺസിലർ അനിരുദ്ധ് കുമാർ സിംഗ് എന്നിവർക്കും ദൈവദശകത്തിന്റെ ക്രിയോൾ പതിപ്പ് കൈമാറി.
ഗുരുദേവൻ ലോകത്തിന് പകർന്ന മാനവികത, സമത്വം, സാഹോദര്യം എന്നീ സന്ദേശങ്ങൾ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദൈവദശകം ക്രിയോൾ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതെന്ന് സ്വാമി വീരേശ്വരാനന്ദ പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ മൗറീഷ്യസിലേക്ക് ഗുരുദേവ ദർശനത്തിന്റെ സന്ദേശമെത്തിച്ച ഈ സംരംഭം ഗുരുധർമ്മ പ്രചരണത്തിൽ പുതിയൊരദ്ധ്യായത്തിനും തുടക്കം കുറിച്ചു. ദൈവദശകത്തിന്റെ ക്രിയോൾ പരിഭാഷയിലൂടെ ഗുരുദേവന്റെ വിശ്വമാനവിക ദർശനം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കൂടുതൽ ജനങ്ങളിലെത്താനുള്ള വഴിയാണ് തുറന്നത്. സയുക്ത രൂപൂൺ, ബിജു ഭാസ്‌കർ, സുദർശൻ ഒടമ്പുള്ളി, വിലാഷ്‌നി സുദർശൻ, അഡ്വ.അനിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAIVADHASHAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA