SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ബസിൽ നിന്നിറക്കിവിട്ട കണ്ടക്ടർക്ക് മാപ്പ് നൽകി ദയാബായി

dayabai

ആലുവ: ഒൻപതു വർഷംമുമ്പ് അധിക്ഷേപിച്ച് ബസിൽ നിന്ന് ഇറക്കിവിട്ട കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മാപ്പ് നൽകി സാമൂഹ്യ പ്രവർത്തക ദയാബായി. ഇതോടെ വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പാലക്കാട് കണ്ണമ്പ്ര സ്വദേശി ഷൈലനെതിരെ ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ (ഒന്ന്) കേസ് അവസാനിപ്പിച്ചു.

2015 ഡിസംബർ 19ന് തൃശൂർ-എറണാകുളം ബസിലെ യാത്രക്കാരിയായിരുന്നു ദയാബായി. ആലുവ ഗ്യാരേജ് കവലയിലേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. ആലുവയിൽ എത്തിയപ്പോൾ ഗ്യാരേജ് കവലയിൽ സ്റ്റോപ്പില്ലെന്ന് പറഞ്ഞ് റെയിൽവേ സ്റ്റേഷന് സമീപം ഇറക്കി വിട്ടുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കണ്ടക്ടർക്കെതിരെ കേസെടുത്തിരുന്നത്. നേരത്തെ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി എടുത്തിരുന്നെങ്കിലും ദയാബായി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. തനിക്ക് ആരോടും പരാതിയില്ലെന്നും കോടതിയിൽ കേസ് നടക്കുന്ന വിവരം പൊലീസാണ് അറിയിച്ചതെന്നും ദയാബായി പറഞ്ഞു.

വി​മാ​ന​ത്തി​ൽ​ ​നാ​ട​ൻ​ ​ബോം​ബ് :
പ്ര​തി​ക്ക് 10​ ​വ​ർ​ഷം
ക​ഠി​ന​ ​ത​ട​വും​ ​പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ 15​ ​വ​ർ​ഷം​ ​മു​ൻ​പ് ​കിം​ഗ്ഫി​ഷ​ർ​ ​വി​മാ​ന​ത്തി​ൽ​ ​നാ​ട​ൻ​ ​ബോം​ബ് ​ക​ണ്ടെ​ടു​ത്ത​ ​കേ​സി​ൽ​ ​സ്വ​കാ​ര്യ​ ​ക​രാ​ർ​ ​ക​മ്പ​നി​ ​മു​ൻ​ ​ജീ​വ​ന​ക്കാ​ര​നെ​ ​കോ​ട​തി​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ 10​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വി​നും​ 50,000​ ​രൂ​പ​ ​പി​ഴ​യ്ക്കും​ ​ശി​ക്ഷി​ച്ചു.​ ​ര​ണ്ടാം​ ​അ​ഡീ.​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​രാ​ജേ​ഷ്.​ജി​യാ​ണ് ​പ്ര​തി​യെ​ ​ശി​ക്ഷി​ച്ച​ത്.
മു​ൻ​ ​സി.​ആ​ർ.​പി.​എ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​മ​ല​യി​ൻ​കീ​ഴ് ​വ​ലി​യ​റ​ത്ത​ല​ ​സ്വ​ദേ​ശി​യു​മാ​യ​ ​രാ​ജ​ശേ​ഖ​ര​ൻ​ ​നാ​യ​രാ​ണ്(64​)​ ​പ്ര​തി.​ ​കിം​ഗ്ഫി​ഷ​ർ​ ​ക​മ്പ​നി​യു​ടെ​ ​ഫ്ലൈ​റ്റു​ക​ൾ​ ​വൃ​ത്തി​യാ​ക്കു​ന്ന​ ​സ്വ​കാ​ര്യ​ ​ക​രാ​ർ​ ​ക​മ്പ​നി​യാ​യ​ ​യൂ​ണി​വേ​ഴ്സ​ൽ​ ​ഏ​വി​യേ​ഷ​ന്റെ​ ​സൂ​പ്പ​ർ​ ​വൈ​സ​റാ​യി​രു​ന്നു​ .​ ​ക​മ്പ​നി​ ​മാ​നേ​ജ​റോ​ട് ​പ്ര​തി​ക്ക് ​വ്യ​ക്തി​വൈ​രാ​ഗ്യം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക​മ്പ​നി​ ​മാ​നേ​ജ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​മെ​ന്ന​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​പ്ര​തി​ ​നാ​ട​ൻ​ ​ബോം​ബ് ​വി​മാ​ന​ത്തി​ൽ​ ​വ​ച്ച​ത്.​ ​വ​ലി​യ​റ​ത്ത​ല​ ​ശ്രീ​ ​ത​മ്പു​രാ​ൻ​ ​ക്ഷേ​ത്ര​ ​ഉ​ത്സ​വ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​ക​മ്പ​ക്കെ​ട്ട് ​സ്ഥ​ല​ത്ത് ​നി​ന്ന് ​നാ​ട​ൻ​ ​ബോം​ബ് ​ശേ​ഖ​രി​ച്ചു..​ ​സം​ഭ​വ​ദി​വ​സം​ ​രാ​വി​ലെ​ 8.30​ന് ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​ ​വി​മാ​ന​ത്തി​ലെ​ ​കാ​റ്റ​റിം​ഗ് ​ഏ​രി​യ​യി​ലെ​ ​ട്രോ​ളി​ക​ൾ​ക്ക് ​ഇ​ട​യി​ലാ​ണ് ​ബോം​ബ് ​സ്ഥാ​പി​ച്ച​ത്.​ ​ബോം​ബ് ​ക​ണ്ടെ​ത്തി​യെ​ന്ന് ​ക​മ്പ​നി​യെ​ ​അ​റി​യി​ച്ച​തും​ ​രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​അ​ഡി.​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​എ.​ആ​ർ.​ഷാ​ജി​ ​ഹാ​ജ​രാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAYABAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA