SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

അനധികൃത അവധി: 324 ഡോക്ടർമാർ ഉടൻ പുറത്താവും

READ ENGLISH VERSION
doctors

തിരുവനന്തപുരം : അനധികൃതമായി സർവീസിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രോബേഷൻ ഡിക്ലയർ ചെയ്യാത്ത 324 ഡോക്ടർമാരെ പുറത്താക്കാനുള്ള നടപടികൾ വേഗത്തിലാക്കി ആരോഗ്യവകുപ്പ് ഡയറക്ടേറ്റ്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഉത്തരവുകളിലൂടെ 33 പേരെ പുറത്താക്കി. ശേഷിക്കുന്നവരെ ഉടൻ പുറത്താക്കും.

ആരോഗ്യവകുപ്പിൽ ആകെ അനധികൃത അവധിയിലുള്ള 600പേരാണുള്ളത്. ഇതിൽ പ്രോബേഷൻ ഡിക്ലയർ ചെയ്ത 276 പേരുണ്ട്. 2008 മുതൽ സർവീസിൽനിന്ന് വിട്ടുനിൽക്കുന്നവർക്കെതിരെയാണ് നടപടി. മെഡിക്കൽ വിദ്യാഭ്യസവകുപ്പ് മൂന്നു പേരെ പുറത്താക്കി. ഡോക്ടർമാർ അടക്കം 337 പേരാണ് മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇതിൽ 291 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള 15ദിവസത്തെ സമയം അവസാനിച്ചാലുടൻ പുറത്താക്കൽ ഉത്തരവിറങ്ങും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ ജനറൽ ആശുപത്രികൾ വരെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മെഡിക്കൽ കോളേജുകളിലും ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായിരിക്കെ സർവീസിലുള്ള ഇത്തരക്കാരെ പുറത്താക്കിയാലേ പുതിയ നിയമം സാദ്ധ്യമാകൂ. അനധികൃതമായി വിട്ടുനിൽക്കുന്നവർ ബഹുഭൂരിപക്ഷവും കാരണം കാണിക്കൽ നോട്ടീസിനോടും പോലും പ്രതികരിച്ചിട്ടില്ല. മിക്കവരും സ്വകാര്യ മേഖലയിലും വിദേശത്തും ജോലിയിൽ പ്രവേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA