
കൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്കയുടെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള മീഡിയ എക്സലൻസ് അവാർഡിന് കേരളകൗമുദി എറണാകുളം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 10ന് വൈകിട്ട് അഞ്ചിന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി - രാധ ദമ്പതികളുടെ മകനാണ് സുധർമ്മദാസ്. ഭാര്യ: പി.എസ്.സന്ധ്യ (സർവീസ് സഹകരണ ബാങ്ക്, പൂച്ചാക്കൽ). മകൾ: എൻ.എസ്. നിവേദിത (മണപ്പുറം രാജഗിരി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |