
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ആത്മഹത്യ കുറിപ്പും മകന് എഴുതിയ മരണമൊഴിയും പുറത്ത്.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ. കെ.ഗോപിനാഥൻ എന്നിവരുടെ പേരുകളാണ് പാർട്ടി
നേതൃത്വത്തിന് എഴുതിയ കത്തിലുള്ളത്. മകൻ വിജേഷാണ് ഇന്നലെ കത്തുകൾ പുറത്തു വിട്ടത്. ബാങ്കിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം 7 ലക്ഷം രൂപ വാങ്ങി. പിന്നീട് ജോലി നൽകാൻ പറ്റാതായതോടെ 2 ലക്ഷം രൂപ തിരികെ നൽകി. ബാക്കി 5 ലക്ഷം രൂപ തന്റെ ബാദ്ധ്യതയായി.എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടിയും വന്നു. അത് കോടതിയിൽ കേസായി.
സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വാഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് 65 ലക്ഷത്തിന്റെ ബാദ്ധ്യതയായെന്നും കത്തിലുണ്ട്. സഞ്ചയനത്തിന് ശേഷം കെ.സുധാകരൻ,വി.ഡി.സതീശൻ,പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് കത്ത് കൈമാറണമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മാത്രമെ കത്ത് പൊലീസിനും മാദ്ധ്യമങ്ങൾക്കും നൽകാവൂവെന്നും മരണമൊഴിയിലുണ്ട്. അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കത്ത് പുറത്ത് വിട്ടതെന്ന് കുടുംബം പറഞ്ഞു.
'ബിജുമോനെ ഇനിയെനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. നിനക്കും എന്റെ കൊച്ചുമകൾക്കും ജീവിക്കാൻ ഞങ്ങൾ പോയേ പറ്റു എന്ന് തുടങ്ങുന്ന നാല് പേജുള്ള മരണക്കുറിപ്പാണ് മകൻ ബിജേഷിന് എഴുതി വച്ചത്. എല്ലാം നിന്നിൽ നിന്ന് മറച്ച് വച്ചതിൽ മോനെ ക്ഷമിക്കുക. മൃതദേഹം ക്ഷേത്ര മൈതാനത്ത് സംസ്‌ക്കരിച്ചാൽ മതിയെന്നും കത്തിൽ പറയുന്നു.ക്രിസ്മസ് തലേന്നാണ്.വിജയനെയും മകൻ ജിജേഷിനെയും വിഷം അകത്ത് ചെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 27ന് മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |