
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അഞ്ച് വർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധിക്കെതിരെയാണ് അപ്പീൽ.
കുഞ്ഞിരാമന് പുറമെ കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരാണ് ഹർജിക്കാർ. ഇവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്. അപ്പീൽ ഇന്ന് കോടതി പരിഗണിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |