
കൊച്ചി: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വരെ റിമാൻഡ് ചെയ്തു. മുൻ സൈനികരായ ദിബിൽകുമാർ, രാജേഷ് എന്നിവരെയാണ് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കൊച്ചിയിലെ ജയിലിലേക്ക് മാറ്റിയ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ സി.ബി.ഐ പിന്നീട് സമർപ്പിക്കും.
2006 ഫെബ്രുവരി 10ന് നടന്ന കുറ്റകൃത്യത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |