SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

അർബൻ ബാങ്ക് നിയമന അഴിമതി: ആറു പേർക്കെതിരെ കേസ്

police-case

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ പ്യൂൺ , ക്ലാർക്ക് നിയമനത്തിൽ പണം തട്ടിയെടുത്തെന്ന പരാതിയിൽ ആറു പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. താളൂർ സ്വദേശി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപ്പള്ളി സ്വദേശി പവിത്ര വീട്ടിൽ സായൂജ്യ , ആനപ്പാറ സ്വദേശി ഷാജി എന്നിവരുടെ പരാതിയിലാണ് കേസ്.

പത്രോസിന്റെ മകന് സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ പ്യൂൺ നിയമനം നൽകാമെന്ന് പറഞ്ഞ് നെന്മേനി സ്വദേശികളായ യു.കെ.പ്രേമൻ, സക്കരിയ മണ്ണിൽ, സി.ടി.ചന്ദ്രൻ, മരിച്ച എൻ.എം. വിജയൻ എന്നിവർ ചേർന്ന് 22 ലക്ഷം രൂപ വാങ്ങിയിട്ട് ജോലി നൽകിയില്ലെന്നാണ് പരാതി. ജോലി ലഭിക്കാതായതിനെ തുടർന്ന് മൂന്ന് ലക്ഷം തിരിച്ചു നൽകി. ബാക്കി തുക തരാതെ കമ്പളിപ്പിക്കുകയായിരുന്നുവെന്നാണ് പത്രോസിന്റെ പരാതിയിലുള്ളത്.

പുൽപ്പള്ളി സ്വദേശിയായ സായൂജ്യയുടെ സഹോദരന് അർബൻ ബാങ്കിൽ ക്ലർക്ക് തസ്തികയിൽ ജോലി നൽകാമെന്ന് പറഞ്ഞ് സക്കരിയ മണ്ണിൽ, ജോർജ് കുര്യൻ എന്നിവർ 11 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ജോലിയോ പണമോ നൽകിയില്ലെന്നുമാണ് പരാതി. ആനപ്പാറ സ്വദേശിയായ ഷാജിയുടെ മകന് കാർഷിക ഗ്രാമ വികസന ബാങ്കിൽ സ്ഥിരം നിയമനം നൽകാമെന്ന് പറഞ്ഞ് ബാങ്ക് മുൻ പ്രസിഡന്റ് ഗോപിനാഥൻ മൂന്ന് ലക്ഷം രൂപ വാങ്ങിയെടുത്തെന്നാണ് പരാതി.. ഇതിൽ എൻ.എം.വിജയൻ മരിച്ചതിനാൽ ബാക്കി അഞ്ച്‌ പേർക്കെതിരെയാണ് നടപടി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA