
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്കരണം അടക്കമുള്ള പ്രശ്നങ്ങൾ മുഖ്യമന്ത്രിയും സർക്കാരും ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ 36 ദിവസമായി സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമര വേദിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ പിള്ള ഇന്നലെ സമരം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് കെ.പി.രാജഗോപാലൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എ.മുഹമ്മദ് അഷ്റഫ്, യൂണിറ്റ് സെക്രട്ടറി രഘുനാഥൻ നായർ, എ.പി.ശാസ്താവ് കുട്ടി, ടി.എൻ.ജോഷി, എ.വി.ഓമനക്കുട്ടൻ, കെ.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |