SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 AM IST

ആശങ്കകളും പ്രതീക്ഷകളും: സംസ്ഥാന ബഡ്ജറ്റ് നാളെ

kn

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബഡ്ജറ്റ് നാളെ ധന മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അവഗണനയുടേയും നടുവിൽ നിന്നാണ് സംസ്ഥാന ബഡ്ജറ്റ് വരുന്നത്. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

പാവപ്പെട്ടവർ

100 രൂപ പോലും ക്ഷേമ പെൻഷനിൽ വർധിപ്പിക്കാതെയായിരുന്നു നാല് ബജറ്റും ബാലഗോപാൽ അവതരിപ്പിച്ചത്. എൽ.ഡി.എഫ് പ്രകടന പത്രികയിൽ 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. ക്ഷേമ പെൻഷനിൽ ഇത്തവണ വർധന ഉണ്ടാകും. 2000 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷ.

പെൻഷൻകാർ

6 ഗഡു ക്ഷാമ ആശ്വാസം കുടിശികാക്കിയ സർക്കാരിനെതിരെ പെൻഷൻകാർ കടുത്ത രോഷത്തിലാണ്. അത് ശമിപ്പിക്കാനുള്ള എന്തെങ്കിലും നീക്കമുണ്ടാകുമെന്ന പ്രതീക്ഷ.മെഡിസെപിൽ ഇടപെടലും പ്രതീക്ഷിക്കുന്നു.

ജീവനക്കാർ

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തുമെന്നാണ് പ്രതീക്ഷ.2024 ജൂലൈ ഒന്നിന് പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാകേണ്ടതായിരുന്നു .എന്നാൽ അതിനായി കമ്മീഷനെ വയ്ക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ബജറ്റിൽ ഇക്കാര്യം പരിഗണിക്കപ്പെട്ടേക്കും.അഞ്ച് വർഷത്തെ ലീവ് സറണ്ടർ കിട്ടിയിട്ടില്ല,ക്ഷാമബത്ത ആറ് ഗഡു കുടിശികയാണ്. ഇതെല്ലാം ബഡ്ജറ്റിൽ പരിഗണിച്ചേക്കും.

എം.എൽ.എമാർ

നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് കൂട്ടിയേക്കും

വ്യാപാരികൾ

വ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ ലോൺ പദ്ധതി,ലൈസൻസ് ഫീസ് അഞ്ച് വർഷത്തേക്ക് മുൻകൂർ അടക്കാനുള്ള പദ്ധതി ,വ്യാപാര ക്ഷേമനിധി പെൻഷൻ കുടിശിക തീർക്കാൻ നിർദ്ദേശം

യുവാക്കൾ

നോളഡ്ജ് എക്കണോമിയുമായി ബന്ധപ്പെട്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതി,ഇന്റേൺഷിപ്പ് പദ്ധതിയിൽ തുക വർദ്ധിപ്പിക്കൽ,സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി

കർഷകർ

നെല്ല്,നാളികേരം,പൈനാപ്പിൾ കൃഷി പ്രോത്സാഹന പദ്ധതികൾ,കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന കൃഷിനാശത്തിന് ആനുകൂല്യം,റബറിന് കിലോയ്ക്ക് 250രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം

വ്യവസായികൾ

വിഴിഞ്ഞം തുറമുഖം അടിസ്ഥാനമാക്കി പുതിയ വ്യവസായ നിക്ഷേപപദ്ധതികളും ആനുകൂല്യങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA