SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ഇൻവെസ്റ്റ് കേരള ഉച്ചകോടി നാളെ മുതൽ

dd

കൊച്ചി: കേരളത്തിലെ നിക്ഷേപക സൗഹൃദാന്തരീക്ഷവും അവസരങ്ങളും സാദ്ധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി നാളെ കൊച്ചിയിൽ ആരംഭിക്കും. രണ്ടുദിവസം നീളുന്ന ചർച്ചകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമയവും പങ്കെടുക്കും. വിദേശികൾ ഉൾപ്പെടെ മൂവായിരം പേർ പങ്കെടുക്കും.

ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകുന്ന ചടങ്ങൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി ഓൺലൈനിൽ സംസാരിക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവർ പങ്കെടുക്കും.യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യവ്യവസായമന്ത്രി അബ്ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, വ്യവസായിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി തുടങ്ങിയവർ സംസാരിക്കും. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, 26 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ, ബിസിനസ് നയകർത്താക്കൾ തുടങ്ങിയവർ പങ്കെടുക്കും. 28 പ്രത്യേക സെഷനുകൾ, ആറ് രാജ്യങ്ങളുടെ സഹകരണം എന്നിവയുണ്ടാകും.


'കേരളം: ചെറിയ ലോകവും വലിയ സാദ്ധ്യതകളും" എന്ന വിഷയം വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അവതരിപ്പിക്കും. സ്റ്റാർട്ടപ്പ് ഇന്നവേഷൻ പ്രോത്സാഹനം, മെഡിക്കൽ എക്‌സലൻസ്, ആയുർവേദ സൗഖ്യചികിത്സ, സമുദ്രോത്പന്ന മേഖല, ഓട്ടോമോട്ടീവ് ടെക്‌നോളജി ഇന്നവേഷൻ, തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം, ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പാത, കപ്പൽനിർമ്മാണത്തിലെ അവസരങ്ങൾ,പരമ്പരാഗത മേഖലയുടെ ശാക്തീകരണം, സുസ്ഥിര ഊർജ്ജ അവസരം, മൂല്യവർദ്ധിത തോട്ടം മേഖല, എയ്റോസ്‌പേസ്-ഡിഫൻസ് ഇന്നവേഷൻ,ഐ.ടി വ്യവസായ സാദ്ധ്യതകൾ, ഉത്തരവാദിത്ത ടൂറിസം വ്യവസായം, മൂല്യവർദ്ധിത ഭക്ഷ്യസംസ്‌കരണം, ബാങ്കിംഗ് ഫിൻടെക് ഡിജിറ്റൽ ഇന്നവേഷൻ, മെഡിക്കൽ ഡിവൈസ് ഹബ്ബായി കേരളം, ഐ.ടി അടിസ്ഥാനസൗകര്യം, ഇന്നവേറ്റിംഗ് ഫ്യൂച്ചർ ട്രാൻസ്‌ഫോമിംഗ് ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ആൻഡ് എൻജിനീയറിംഗ്, റിയൽ എസ്റ്റേറ്റ്, ചില്ലറ വില്പന മേഖല തുടങ്ങി 22 മുൻഗണനാ മേഖലകൾ അടിസ്ഥാനമാക്കി രണ്ടുദിവസം പാനൽ ചർച്ചകൾ നടക്കുമെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVEST KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA