
തിരുവനന്തപുരം: ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് ഉൾപ്പെട്ട കൈയാങ്കളി വിവാദത്തിൽ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി പ്രസിഡന്റ് സണ്ണിജോസഫിന് ഇന്നലെ റിപ്പോർട്ട് കൈമാറി. ജനപ്രതിനിധി എന്ന നിലയിൽ രമ്യയുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന. എന്നാൽ അവർക്കെതിരെ നടപടി വേണ്ടെന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വത്തിനെന്നാണ് വിവരം. കൂടുതൽ ചർച്ചകളിലേക്ക് കൊണ്ടുപോകാതെ വിഷയം അവസാനിപ്പിക്കാനാണ് നീക്കം. എന്നാൽ രമ്യയുടെ മുൻ പി.എ പാളയം പ്രദീപിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് നേതൃത്വം എം.എൽ.എയെ അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഒരു കാര്യങ്ങളിലും പ്രദീപിന്റെ ഇടപെടൽ ഉണ്ടാവരുതെന്നാണ് നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |