SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

അക്കാഡമി ഒഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവിൽ ഡോക്ടറൽ പ്രോഗ്രാമുകൾ

lab

അക്കാഡമി ഒഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 79ഓളം മികവാർന്ന ഗവേഷണ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൗൺസിൽ ഒഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിൽപ്പെടുന്ന 38 സ്ഥാപനങ്ങളും, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിൽപ്പെടുന്ന 28 ഇൻസ്റ്റിറ്റ്യൂട്ടുകളും, ഡിപ്പാർട്ട്മന്റ് ഒഫ് സയൻസ് & ടെക്‌നോളജിയുടെ കീഴിൽ വരുന്ന 4 സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും.

ബയോളജിക്കൽ,ഫിസിക്കൽ,കെമിക്കൽ,അഗ്രികൾച്ചറൽ,മാത്തമാറ്റിക്കൽ & ഇൻഫർമേഷൻ സയൻസിൽ പി.എച്ച്ഡിക്കു രജിസ്റ്റർ ചെയ്യാം. മെഡിക്കൽ,എൻജിനിയറിംഗ് മേഖലയിൽ ഇന്റഗ്രേറ്റഡ് ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. ഗവേഷണത്തിന് പൂർണമായും സാമ്പത്തിക സഹായം ലഭിക്കും. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. www.acsir.res.in/admissions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA