
കോഴിക്കോട്: വീണ.ടിയുടെ കോഴിക്കോട്ടെ ലേക്കർ ഇന്ത്യ കോർപ്പ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കമ്പനിയുടെ പാർട്ണർ ഡോ. അനീസ് അറയ്ക്കൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയത്. ഓഫീസിനായി ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചില തിരുത്തലുകൾ നിർദ്ദേശിച്ച് അപേക്ഷ തിരികെ നൽകുകയായിരുന്നു. അവയെല്ലാം പൂർണമായും പാലിച്ച് തിരുത്തി വീണ്ടും അപേക്ഷിക്കും. സുതാര്യമായ ബിസിനസ് രീതികളും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |