SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

സ്കൂൾ കലോത്സവം 'ജനകീയ'മാക്കാൻ വിഭവ ശേഖരണം

government-files

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലവറയിലേക്കുള്ള അരിയും പച്ചക്കറിയുമെല്ലാം വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ശേഖരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കലോത്സവ ഭക്ഷണക്കമ്മിറ്റി കൺവീനറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇതുസംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. 'സ്കൂൾ കലോത്സവം ജനകീയ ഉത്സവമാക്കി മാറ്റാൻ' എന്നാണ് ഉത്തരവിലെ വിശേഷണം. അതത് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാക്കാണ് 'കളക്ഷന്റെ' ചുമതല. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് ആരോപണമുണ്ട്.

ഡിസംബർ 30, 31 തീയതികളിൽ പി.ടി.എ സഹായത്തോടെ സ്കൂളുകളിൽ ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ബന്ധപ്പെട്ട ബി.ആർ.സി കേന്ദ്രങ്ങളിൽ ജനുവരി ഒന്നിന് എത്തിക്കണം. സ്കൂളുകളിൽ നിന്നു കൈപ്പറ്റുന്ന ഉത്പന്നങ്ങൾക്ക് ബി.ആർ.സികൾ രസീത് നൽകണം. കുട്ടികളെ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശേഖരിക്കേണ്ട ഉത്പന്നങ്ങളുടെ പേരുവിവരവും ഉത്തരവിലുണ്ട്. നാളികേരം, വെളിച്ചെണ്ണ, തേയില, പഞ്ചസാര, ജയഅരി, വൻപയർ, നെയ്യ്, ബോംബെ റവ ഉൾപ്പെടെ 42 ഇനങ്ങളുടെ പേരുവിവരങ്ങളും നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മറ്റുളളവരിൽ നിന്നും പി.ടി.എയുടെ സാഹയത്തോടെയാണ് ഭക്ഷ്യശേഖരണം ലക്ഷ്യമിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA