SignIn
Kerala Kaumudi Online
Thursday, 22 October 2026 12.12 PM IST

പെരിയ ഇരട്ടക്കൊലപാതകം , നാൾവഴികൾ

periya-murder

2019 ഫെബ്രുവരി 17 രാത്രി 7. 45

കൃപേഷ്,ശരത് ലാൽ എന്നിവരെ കല്ല്യോട്ട് എച്ചിലടുക്കം റോഡിൽ ഒരു സംഘം ആളുകൾ ബൈക്ക് തടഞ്ഞു നിറുത്തി വെട്ടി കൊലപ്പെടുത്തുന്നു

ഫെബ്രുവരി 18

സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ,സുഹൃത്തും സഹായിയുമായ സി.ജെ സജി എന്നിവർ അറസ്റ്റിൽ.

ഫെബ്രുവരി 19

പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നു.

ഫെബ്രുവരി 21

കേസിന്റെ അന്വേഷണം സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് വിടുന്നു. എസ്.പി വി.എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല.

മാർച്ച് 2

പ്രതികളെന്ന് കണ്ടെത്തിയവർക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തിയതോടെ സംഘത്തിൽ അഴിച്ചുപണി. എസ്.പി വി.എം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ ഡിവൈ.എസ്.പിമാർക്കും സി.ഐ മാർക്കും മാറ്റം.

ഏപ്രിൽ 1

അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.

മേയ് 14

സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന കെ. മണികണ്ഠൻ,പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.

മേയ് 19

ക്രൈംബ്രാഞ്ച് കുറ്റപത്രം ഹൊസ്ദുർഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ. എല്ലാവർക്കും സി.പി.എമ്മുമായി ബന്ധം.

സെപ്തംബർ 30

ക്രൈംബ്രാഞ്ച് കുറ്റപത്രം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി അന്വേഷണം സി.ബി.ഐക്ക് വിടുന്നു.

ഒക്ടോബർ 26

സി.ബി.ഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാരിന്റെ അപ്പീൽ.


2020 സെപ്തംബർ 12

സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസഹർജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.

ഡിസംബർ 1

സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു.

2021 ഡിസംബർ 3

സി.ബി.ഐ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം നൽകി.

2023 ഫെബ്രുവരി 2

കൊച്ചി സി.ബി.ഐ കോടതിയിൽ കേസ് വിചാരണ തുടങ്ങി.

2024 ഡിസംബർ 23

കേസ് വീണ്ടും പരിഗണിക്കുമെന്നും 28 ന് കേസിൽ വിധി പ്രസ്താവിക്കുമെന്നും ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA