SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ഫാ. ജസ്‌റ്റിൻ പനയ്‌ക്കൽ നിര്യാതനായി

fr-justine

കൊച്ചി: ''പൈതലാം യേശുവെ, ഉമ്മവച്ചുമ്മവച്ചുണർത്തിയ..."" ഉൾപ്പെടെ പ്രശസ്‌തമായ നിത്യഹരിത ക്രൈസ്‌തവ ഭക്തിഗാനങ്ങളുടെ സംഗീത സംവിധായകനും ഗ്രന്ഥകാരനും ബൈബിൾ പണ്ഡിതനുമായ ഫാ. ജസ്‌റ്റിൻ പനയ്‌ക്കൽ (91) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ഞുമ്മൽ അമലോത്ഭവമാതാ ദേവാലയത്തിൽ നടക്കും.

തിങ്കളാഴ്ച രാവിലെ 7.30ന് മഞ്ഞുമ്മൽ അമലോത്ഭവമാതാ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും.

കുമ്പളങ്ങി പനയ്‌ക്കൽ കുടുംബാംഗമായ ഫാ. ജസ്‌റ്റിൻ, മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമത്തിൽ വിശ്രമജീവിതത്തിലായിരുന്നു.

കെ.ജെ. യേശുദാസിന്റെ സുഹൃത്തായിരുന്നു. യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ ആദ്യത്തെ ക്രിസ്‌തീയ ആൽബമായ തളിർമാല്യത്തിന് സംഗീതം നൽകിയത് ഫാ. ജസ്‌റ്റിനാണ്. സ്‌നേഹപ്രവാഹം, സ്‌നേഹധാര എന്നീ ആൽബങ്ങൾക്കും സംഗീതം നൽകി.

അദ്ദേഹം സംഗീതം നൽകിയ 29 ഗാനങ്ങളിൽ 25 എണ്ണവും പാടിയത് യേശുദാസാണ്. തളിർമാല്യത്തിലെ 'പൈതലാം യേശുവെ..." എന്നാരംഭിക്കുന്ന ഗാനം കെ.എസ്. ചിത്രയാണ് പാടിയത്.

ദൈവശാസ്ത്ര അദ്ധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. ആലുവ മംഗലപ്പുഴ പൊന്തഫിക്കൽ സെമിനാരിയിൽ 28 വർഷം അദ്ധ്യാപകനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FR JUSTINE PANACKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA