SignIn
Kerala Kaumudi Online
Monday, 27 July 2026 2.35 PM IST

ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു

vvvbb

കലഞ്ഞൂർ : പുനലൂർ-മൂവാറ്റുപുഴ റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ടുപേ‌ർ മരിച്ചു. കാർ യാത്രക്കാരായ ജനനി(22) പിതാവ് സുന്ദർ രാജ് (50) എന്നിവരാണ് മരിച്ചത്. ജനനിയുടെ ഭർത്താവ് പ്രണവ്(31), സഹോദരൻ ശിവശങ്കർ(19) എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 4.30ന് കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിക്ക് സമീപമാണ് അപകടം പുനലൂരിൽ നിന്ന് വൈക്കോലുമായി പോയ നാഷണൽ പെർമിറ്റ് ലോറിയും ആലുവയിൽ നിന്ന് തമിഴ്നാട് ശിവകാശി ഭാഗത്തേക്ക് പോവുകയായിരുന്ന ടാറ്റ ഇൻഡിക്ക കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ തോട്ടിലേക്ക് ചരിഞ്ഞ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ കാറിൽ നിന്ന് പുറത്തെടുത്തത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA