SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

നോക്കുവിദ്യ പാവകളി കലാകാരി  പദ്മശ്രീ പങ്കജാക്ഷി അന്തരിച്ചു

pankajakshi

കോട്ടയം : രാജ്യം പദ്മശ്രീ നൽകിയ നോക്കുവിദ്യ പാവകളി കലാകാരി മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. മാതാപിതാക്കളിൽ നിന്നാണ് പരമ്പരാഗത കലാരൂപം അഭ്യസിച്ചത്.

ഇന്നു രാവിലെ 9 മുതൽ 11 വരെ മോനിപ്പള്ളി സേക്രഡ് ഹാർട്ട് പള്ളി പാരീഷ് ഹാളിൽ പൊതുദർശനം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ എം.എം.ശിവരാമൻ. മക്കൾ : രാധാമണി, ശിവൻ, പരേതനായ വിജയൻ.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും മൂലം അവതരണങ്ങളിൽ നിന്ന് വിട്ടുനിന്ന ശേഷവും, കലയുടെ പാരമ്പര്യം മുറിയാതിരിക്കാൻ പങ്കജാക്ഷി ശ്രദ്ധിച്ചിരുന്നു. കൊച്ചുമകൾ കെ.എസ്. രഞ്ജിനിയാണ് ഈ കലാരൂപം പിന്തുടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA