SignIn
Kerala Kaumudi Online
Monday, 31 August 2026 12.46 AM IST

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു

news

കാളികാവ്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കരുവാരകുണ്ട് കൽക്കുണ്ട് ക്ഷീര സഹകരണ സംഘം പ്രസിഡന്റും കൽക്കുണ്ട് ആനപ്പാറ ഹൗസിൽ സജിയുടെ ഭാര്യയുമായ പ്രബിത (45)​ മരിച്ചു. ഇന്നലെ രാവിലെ ഒൻപതരയ്ക്ക് കൽക്കുണ്ട് അട്ടിയിൽ പശുവിനെ സമീപത്തെ പറമ്പിൽ മേയാൻ വിട്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഷോക്കേറ്റ് പിടയുന്ന പ്രബിതയെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. പറമ്പിലൂടെ പോകുന്ന വൈദ്യുതി കമ്പി പൊട്ടിവീണതറിയാതെ ചവിട്ടിയപ്പോഴായിരുന്നു അപകടം.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം ഇന്നു രാവിലെ 11ന്. മക്കൾ: അർച്ചന,അഞ്ജന, അശ്വജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA