SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.09 PM IST

അമ്മവീട്ടിലെത്തിയ കുട്ടി കുളത്തിൽ വീണ് മരിച്ചു

obit

ചേർത്തല: മാതാവിന്റെ കുടുംബ വീട്ടിലെത്തിയ രണ്ടു വയസുകാരൻ സമീപത്തെ കുളത്തിൽ വീണ് മരിച്ചു. പള്ളിപ്പുറം ഓലിയപുറത്ത് ജോസ് മാത്യുവിന്റെയും ഗീതു പോളിന്റെയും ഏക മകൻ ലിയോ ജോസാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ ചേർത്തല തെക്ക് അരീപ്പറമ്പിലായിരുന്നു സംഭവം.

ചേർത്തല തെക്ക് അഞ്ചുതൈക്കൽ വീടിനു സമീപത്തെ കുളത്തിലാണ് വീണത്. ഗീതുവിന്റെ അച്ഛൻ ജോസ് പോളിനൊപ്പം അയൽ വീട്ടിലെത്തിയതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. റോഡിനോട് ചേർന്നാണ് വീടും കുളവും. കുട്ടിയുടെ പിതാവ് ജോസ് പോൾ വാഹനം കഴുകിക്കൊണ്ട് നിൽക്കുകയായിരുന്നു. വീട്ടിൽ നിന്ന് ആരോ തട്ടിക്കൊണ്ടുപോയതാവും എന്നാണ് ജോസ് പോൾ സംശയിച്ചത്.ഇതുകേട്ട്

നാട്ടുകാർ തെരച്ചിൽ നടത്തി. പിന്നീടാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിരുനെല്ലൂർ പള്ളി സെമിത്തേരിയിൽ സംസ്കാരിക്കും. വാട്ടർ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്ററാണ് ജോസ് മാത്യു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഗീതുപോൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA