SignIn
Kerala Kaumudi Online
Monday, 28 September 2026 2.19 AM IST

ചിരിക്ക് ആത്മവിശ്വാസം കൂടും, ഗവ. ആശുപത്രികളിൽ ദന്ത ചികിത്സ ശക്തിപ്പെടുത്തും

1


കൂടുതൽ തസ്തികകൾ ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡെന്റൽ വിഭാഗം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി 17 ആശുപത്രികളിൽ പുതിയ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. സീനിയർ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസറായി ഉയർത്താനുള്ള ശുപാർശയും സർക്കാർ പരിഗണനയിലുണ്ട്.

ദന്താരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 23 സീനിയർ ഹൈജീനിസ്റ്റുകളെ ഡെന്റൽ ഹൈജീൻ ഓഫീസറാക്കി ജില്ലാ ജനറൽ ആശുപത്രികളിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. സ്‌കൂൾ ദന്താരോഗ്യ പദ്ധതികൾ, വായിലെ അർബുദത്തിന്റെ പ്രാരംഭ പരിശോധന, ഗർഭിണികളിലെയും കുട്ടികളിലെയും ദന്തപരിശോധന തുടങ്ങിയവയുടെ ജില്ലാതല ഏകോപനച്ചുമതല ഇവർക്കായിരിക്കും.

ആരോഗ്യവകുപ്പിന് കീഴിൽ 165 ഡെന്റൽ യൂണിറ്റുകളാണുള്ളത്. ഇതിൽ 115 ഇടങ്ങളിൽ മാത്രമാണ് ഹൈജീനിസ്റ്റ് തസ്തികയുള്ളത്. തസ്തികയില്ലാത്ത ആശുപത്രികളിലെ ഒ.പി കണക്കുകളും പുതിയ യൂണിറ്റുകളുടെ ആവശ്യകതയും പരിഗണിച്ചാണ് 17 ആശുപത്രികളെ തിരഞ്ഞെടുത്തത്. ദന്തവിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവ. ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിരുന്നു. കേരള ഡെന്റൽ കൗൺസിലും ഇടപെട്ടു. തുടർന്നാണ് ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കിയത്.

പുതിയ തസ്തികകൾ പരിഗണിക്കുന്ന

താലൂക്ക് ആശുപത്രികൾ
പത്തനാപുരം, റാന്നി, ചെട്ടിക്കാട്, കട്ടപ്പന, ഞാറക്കൽ, പുതുക്കാട്, കുന്നംകുളം, തിരൂരങ്ങാടി, കുറ്റിപ്പുറം, കൊണ്ടോട്ടി, കുറ്റ്യാടി, ബാലുശ്ശേരി, പെരിങ്ങം, പഴയങ്ങാടി, തൃക്കരിപ്പൂർ, മംഗൽപാടി, ബേഡഡുക്ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DENTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA