SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.41 AM IST

പകർച്ചവ്യാധി പ്രതിരോധം: കളക്ടർമാരുടെ നേതൃത്വത്തിൽ കമ്മിറ്റി

disease

തിരുവനന്തപുരം:ഡെങ്കിപ്പനി,ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശികാടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് തീരുമാനം.
വാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ആരോഗ്യപ്രവർത്തകർ എന്നിവരെയുൾപ്പെടുത്തി സമിതികൾ രൂപീകരിക്കണം. ഡെങ്കിപ്പനിയുടെ ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി കൊതുക് നിവാരണം ശക്തിപ്പെടുത്തും. വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രെെഡേ ആചരിക്കണം. തദ്ദേശവകുപ്പുമായി ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും. പനിക്ലിനിക്കുകൾ ശക്തിപ്പെടുത്താനും നിർദ്ദേശിച്ചു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരിജോസഫ്, ആരോഗ്യവകുപ്പ് ഹൈപ്പവർകമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA