
തിരുവനന്തപുരം: ഹൃദ്രോഗിയെന്നറിയുമ്പോൾ ഭയപ്പാടോടെ മുന്നിലെത്തുന്ന രോഗിയെ ചിരിച്ച മുഖത്തോടെ അടുത്തിരുത്തി ആശ്വാസ വാക്കുപറയുന്ന ഹൃദയാലുവായ ഡോക്ടറായിരുന്നു ഡോ. ജി.വിജയരാഘവൻ. അദ്ദേഹത്തിന്റെ സംസാരവും സാമീപ്യവും രോഗം ഭേദമാക്കുന്നതിൽ നിർണായകമാണെന്നാണ് അനുഭവസ്ഥരുടെ ഭാഷ്യം.
സർക്കാർ സർവീസിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തുന്ന സാധാരണക്കാർക്ക് മികച്ച ചികിത്സ നൽകിയാണ് അദ്ദേഹം സാധാരണക്കാരുടെ ഹൃദയം കവർന്നത്. ഹൃദ്രോഗമേഖലയിലെ അവസാന വാക്കായിരുന്ന അദ്ദേഹം, മെഡിക്കൽ വിദ്യാർത്ഥികളുടെ മറ്റൊരു പാഠപുസ്തകം കൂടിയായിരുന്നു.
മുന്നിലെത്തുന്ന രോഗികളെ വലിപ്പച്ചെറുപ്പമില്ലാതെയാണ് അദ്ദേഹം കണ്ടിരുന്നത്. സൗമ്യതയും വിനയവുമായി അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. സാധാരണക്കാർ മാത്രമല്ല, പല പ്രമുഖരും വിജയരാഘവന്റെ ചികിത്സ തേടിയവരാണ്. ഇ.കെ.നായനാർ, കെ.കരുണാകരൻ, ബേബി ജോൺ, പി.എസ്.ശ്രീനിവാസൻ... ഇങ്ങനെ നീളുന്നു പട്ടിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |