SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.29 AM IST

ഹ്രസ്വചിത്ര മേളയിലെ 'വെട്ട്': വിശദീകരണം തേടി

documentary-fest

കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയിൽ ചില ഹ്രസ്വ ചിത്രങ്ങൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. കേരള ചലച്ചിത്ര അക്കാഡമി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അനുമതി വേണ്ടത്. 25ന് ആരംഭിച്ച മേള 30ന് സമാപിക്കും. പുനപ്പരിശോധനയ്‌ക്ക് നൽകിയിട്ടും കാരണം കാണിക്കാതെ അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOCUMENTARY FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA