SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ഡോ.പല്പുവിന്റെ വിയോഗത്തിന് ഇന്ന് 75 വർഷം

dr-palpu

തിരുവനന്തപുരം: ജാതി വിവേചനത്തിനും സാമൂഹിക ഉച്ചനീചത്വത്തിനുമെതിരെ സധൈര്യം പോരാടിയ,​ ശ്രീനാരായണഗുരുദേവ ദർശന പ്രചാരണത്തിലൂടെ അവശ വിഭാഗങ്ങളെ ആത്മീയ പുരോഗതിയിലേക്ക് നയിച്ച ഡോ.പല്പുവിന്റെ വിയോഗത്തിന് ഇന്ന് 75 വർഷം പൂർത്തിയാവുന്നു. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്ന് ചരമവാർഷികം ആചരിക്കും.

തിരുവിതാംകൂറിൽ കടുത്ത ജാതി വിവേചനം നിലനിന്നിരുന്ന കാലത്ത് ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഇംഗ്ളീഷ് ഭാഷ പഠിച്ച ചുരുക്കം പേരിൽ ഒരാളായിരുന്നു പല്പു.ലോകമെമ്പാടും വളർന്നു പ്രഭ പരത്തി നിൽക്കുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും ഡോ.പല്പു നൽകിയ സംഭാവനകളും സ്തുത്യർഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA