SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

@അന്താരാഷ്ട്ര നാടകോത്സവം ഫെബ്രു. 23 മുതൽ മാർച്ച് രണ്ട് വരെ

p

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ സംഘടിപ്പിക്കുമെന്ന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി,സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറമേ റഷ്യ,ഹംഗറി,ഈജിപ്റ്റ്,ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി പതിനഞ്ച് നാടകങ്ങളാണ് അരങ്ങേറുന്നത്.

നാടകോത്സവം കാണാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ രാജീവ് വെളിച്ചെട്ടി,നാടക പ്രതിഭകളായ മല്ലിക തനേജ,കെ.എ.നന്ദജൻ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.

ഇറ്റ്‌ഫോക് കെ.ടി.മുഹമ്മദ് തിയേറ്റർ,ആക്ടർ മുരളി തിയേറ്റർ,തോപ്പിൽഭാസി നാട്യഗൃഹം,അക്കാഡമി ക്യാമ്പസ്,രാമനിലയം എന്നീ വേദികളിലാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ കർട്ടൺ റൈസർ ഫെബ്രുവരി 16 മുതൽ 21 വരെ സംസ്ഥാന അമേച്വർ നാടകമത്സരം അക്കാഡമിയിൽ നടക്കും. ഇറ്റ്‌ഫോക് ഡയറക്ടർ പ്രൊഫ.ബി.അനന്തകൃഷ്ണൻ,ഇറ്റ്‌ഫോക്ക് കോർഡിനേറ്റർ ടി.കെ.അബ്ദുൾ ജലീൽ,പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​യാ​ൽ​ ​കേ​ന്ദ്ര
പെ​ൻ​ഷ​ൻ​ ​കി​ട്ടി​ല്ല​:​സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി​ ​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ജോ​ലി​ ​ചെ​യ്‌​ത​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ര​ന് ​കേ​ന്ദ്ര​ച്ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​പെ​ൻ​ഷ​ന് ​അ​ർ​ഹ​ത​യി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​വ​ന്ന​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​കേ​ന്ദ്ര​ ​വ​കു​പ്പി​ലെ​ ​സ്ഥി​രം​ ​ഉ​ദ്യോ​ഗ​സ്ഥ​ന​ല്ല.​ ​താ​ത്കാ​ലി​ക​മാ​യി​ ​മാ​ത്രം​ ​വ​ന്ന​താ​ണ്.​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞാ​ൽ​ ​സം​സ്ഥാ​ന​ ​വ​കു​പ്പി​ലേ​ക്ക് ​മ​ട​ങ്ങു​ക​യും​ ​വേ​ണം.​ ​അ​തി​നാ​ൽ​ ​കേ​ന്ദ്ര​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പെ​ൻ​ഷ​ൻ​ ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​പെ​ൻ​ഷ​ന് ​അ​വ​കാ​ശ​മി​ല്ലെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​സ​ഞ്ജീ​വ് ​ഖ​ന്ന,​ ​ജ​സ്റ്റി​സ് ​പി.​വി.​ ​സ​ഞ്ജ​യ് ​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ര​ന് ​കേ​ന്ദ്ര​ ​ശ​മ്പ​ള​ ​സ്കെ​യി​ൽ​ ​പ്ര​കാ​രം​ ​പെ​ൻ​ഷ​ൻ​ ​ക​ണ​ക്കു​കൂ​ട്ട​ണ​മെ​ന്ന​ ​ക​ൽ​ക്ക​ട്ട​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​വി​ധി​ ​റ​ദ്ദാ​ക്കി​ ​കൊ​ണ്ടാ​ണി​ത്.​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​കേ​ന്ദ്രം​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRAMA FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA