
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന വി.കെ.നിഷാദ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിൽ. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് മാസങ്ങൾക്കകം നിഷാദിന്റെ സ്ഥാനക്കയറ്റം.
നേരത്തേ ജയിലിൽ കഴിയുന്നതിനിടയിൽ തന്നെയാണ് നിഷാദിനെ ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ചെങ്കിലും ജയിലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിന് സാധിച്ചിരുന്നില്ല. അതേ കേസിൽ ശിക്ഷിക്കപ്പെട്ട ടി.സി.വി.നന്ദകുമാറിനെ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ സ്ഥാനത്തേക്കും നിയോഗിച്ചിരുന്നു. ഇരുവരെയും 20 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |