കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിൽ പൂട്ടാതിരുന്ന ലോക്കപ്പിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ പ്രാഥമികറിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിൽ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് രക്ഷപ്പെട്ടത്. വൈജേഷിനെ ലോക്കപ്പിൽ അടച്ചെങ്കിലും പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പൂട്ടാൻ മറന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വൈജേഷ് ബുധനാഴ്ച പുലർച്ചെ 1.10 സെല്ലിൻ്റെ കൊളുത്ത് നീക്കി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് ജി.ഡി ചാർജ്ജുകാരനും ഒരു പാറാവുകാരനുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. മറ്റൊരു പാറാവുകാരൻ വിശ്രമത്തിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |