SignIn
Kerala Kaumudi Online
Sunday, 09 August 2026 1.57 AM IST

ഇ -20 ഇന്ധനം വിശ്വാസത്തോടെ ഉപയോഗിക്കാം: കേന്ദ്രം

READ ENGLISH VERSION
e-20petrol

ന്യൂഡൽഹി: 20% എഥനോളും 80% പെട്രോളും ചേർന്ന ഇ-20 ഇന്ധനം വിശ്വാസത്തോടെ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ. ഇന്ധനത്തിൽ ഈർപ്പവും ക്ലോറൈഡും അടങ്ങിയിട്ടുണ്ടെന്ന ആശങ്കകൾ തള്ളി. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി വിതരണ ശൃംഖലയിലുടനീളം പരിശോധന നടത്തി. ഇന്ധനത്തിന്റെ ഗുണനിലവാരം നിർദ്ദിഷ്ട പരിധികൾക്കുള്ളിലാണ്. ഇന്ധന മലിനീകരണം സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിതരണ ശൃംഖലയിലുടനീളം തുടർച്ചയായി ഗുണനിലവാര നിരീക്ഷണം നടത്തുന്നുണ്ട്. എവിടെയെങ്കിലും ചെറിയ വ്യതിയാനം കണ്ടെത്തിയാൽ ഉടനടി നടപടികളുണ്ടാകും. നാല് ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തതെന്നും കേന്ദ്രം പറഞ്ഞു.

വാഹനങ്ങളെ

നശിപ്പിക്കുന്നുവെന്ന്

രാഹുൽ

ഇ-20 ഇന്ധനം കാറുകളെയും സ്‌കൂട്ടറുകളെയും നശിപ്പിക്കുന്നുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണിത്. വിഷയം കോൺഗ്രസ് ഏറ്റെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E 20PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA